Pages

11 October 2012

idavela..

                                              ഇടവേള ...

 

സങ്കടങ്ങളില്ലാത്ത  ബാല്യത്തിന്‍റെ 
നിഷ്കളങ്കമായ  കുതൂഹലങ്ങള്‍ക്കും ,
പൊട്ടിച്ചിരികള്‍ക്കും  ശേഷം ..
ഉലയാത്ത മരച്ചില്ലകളും,
കാറ്റു വീശുന്ന  ഉള്ളറകളുള്ള 
വത്സല ഹൃദയവും കൊതിച്ച പക്ഷിക്കുഞ്ഞ് ....!

പിന്നീട്‌ ...
കാന്‍സര്‍  ബാധിച്ച ബന്ധങ്ങള്‍ക്കും ,
കാറ്റു കടക്കാതെ കൊട്ടിയടച്ച ഹൃദയങ്ങള്‍ക്കുമിടയില്‍ ,
ശ്വാസം മുട്ടി ..,മരിച്ചുപോവാന്‍ കൊതിച്ച മനസ്സ് ..!

പിന്നെയെപ്പോഴോ ..
രക്ഷപെടലിനായ്  ഉഴറി ,കുതറി ,
പൊയ് ചിറകുകള്‍ വെച്ചു പിടിപ്പിച്ച് 
പൊങ്ങിപ്പറന്ന് അഹങ്കരിച്ച  അറിവില്ലായ്മകള്‍ ...!

ഒടുവില്‍....
കാപട്യങ്ങളുടെ  തിരിച്ചറിവില്‍..
നൊമ്പരങ്ങളില്‍..
ആത്മ താപം കരിയിച്ച ചിറകുകളും ,
മുഖം തകര്‍ന്നു വീണ മനസ്സുമായി ..
ആഴ്ന്നു പോയ നീണ്ട  മൗനങ്ങളും....!

ഒടുവില്‍..ഒക്കെയും ഒരു ചിറയായ് 
പൊട്ടിത്തകര്‍ന്നൊഴുകും വരെ ..
അമ്മയുടെ വാത്സല്യ ചൂടിലേക്ക് 
മടങ്ങിയെത്തി ആശ്വസിച്ച  പക്ഷിക്കുഞ്ഞ് ,
തിരിച്ചറിവിനായി  നഷ്ടപ്പെടുത്തിയ നീണ്ട  കാലങ്ങളെ 
ഞാന്‍ , ഇടവേളയെന്നു  വിളിക്കട്ടെ.......!!


No comments:

Post a Comment