Pages

2 July 2013

NOHAYUDE PEDAKAM...

                             

ഒഴുക്കിനൊത്ത് ശവ ശരീരങ്ങളും നീന്തും..ചെറു കാറ്റിലും  കരിയിലകൾ പൊഴിയും.ഒഴുക്കിനെതിരെ നീന്താൻ ,കൊടുങ്കാറ്റിലും  ഉലയാതിരിക്കാൻ ജീവനുള്ളവയ്ക്കേ  കഴിയൂ....!!ജീവനുള്ളവയ്ക്ക് മാത്രം...!!!!!


                            നോഹയുടെ  പേടകം 



അധാർമ്മികതയുടെ പ്രളയജലം 
ദുനിയാവ് വിഴുങ്ങുന്നു ...
മനസ്സാക്ഷി കുത്തിയൊലിച്ചു 
മനുഷ്യത്വം ,ചെളികുടിച്ചു വയറുപൊട്ടിയും, 
മസ്തിഷ്കങ്ങൾ ചേറു നിറഞ്ഞു -
തലച്ചോറു പൊട്ടിയും ചാകുന്നു..!
മരണമല്ല.., ചാവ് തന്നെ .....!!!

ഉള്ളിലൊരു പേടകം പണിതീർക്കുക ....!
സത്യവിശ്വാസത്തിൻറെ പലകകൾ -
ഇച്ച്ചാശക്തിയാൽ  ആണിയുറപ്പിച്ച്,
ലക്ഷ്യബോധത്തിൻറെ  തിരിതെളിയിച്ചു -
ഒഴുക്കിനെതിരെ തുഴഞ്ഞു കയറാൻ....!

പൊട്ടോളം നന്മയാകിലും ,
കിട്ടുന്നതൊക്കെയും ശേഖരിച്ചോളുക ....!
മാനം കാട്ടാത്ത മയിൽപ്പീലിത്തുണ്ടു പോലെ ..
ഒളിപ്പിച്ചു വെയ്ക്കാം പേടകത്തിനുള്ളിൽ..!

ധർമ്മച്യുതിയുടെ  ദുർഗന്ധമേല്ക്കാതെ,
ഉള്ളിലിരുന്നവ  പെറ്റുപെരുകട്ടെ..!
അങ്ങു കിഴക്കേ ചക്രവാളത്തിൽ ..
നന്മകളുടെ സൂര്യോദയം ,
ചുവപ്പു രാശിയണിയുന്നുണ്ട് ...
അവിടേക്കു തുഴഞ്ഞെത്തുക നാം ....!!!
  

1 comment: