Pages

9 October 2012

mazha

                                                      മഴ........

ഇത് .........
ജൂണിന്‍റെ   ഒരു   നനഞ്ഞ അപരാഹ്നം ..
ഈര്‍പ്പമുറഞ്ഞൊരു  ചെറുകാറ്റ്‌ 
എന്‍റെ തൂവല്‍ക്കുടിലിന്‍റെ  വര്‍ണ്ണജാലകങ്ങളെ 
തഴുകി യൊഴുകി കടന്നു പോയി ....
സാന്ത്വനമായ് വീണ്ടും ഞാനെത്തുമെന്നോതിയോ ... ?

ഞാനീ പൂമുഖത്തു ,
പാറി വീഴുന്ന ജലകണികകളെ 
മഞ്ഞിന്‍ തണുപ്പായേറ്റ് വാങ്ങി ,
വെറുതെയിരിക്കുന്നു ...വെറുതെയോ ...?

നോക്കിയിരിക്കെയീ  ചെറുകണങ്ങള്‍ 
നീളമാര്‍ന്നൊരു  നൂലായ് അടര്‍ന്നു വീഴുന്നു ..
കുഞ്ഞോളങ്ങള്‍ സൃഷ്ടിച്ചു നിറയുന്നീ ചാലുകള്‍ 
ഒന്നായി  പെരുവെള്ളമാകുന്നു ...
എന്‍റെ   മനസ്സിലോ...?

പെയ്തൊഴിയാത്ത  ഇടവപ്പാതികള്‍ 
ഖനീഭവിച്ച  മേഘക്കൂട്ടങ്ങളായ് 
വിങ്ങി  വിതുമ്പുന്നു ...
മഴ ...മഴ...ആത്മാവില്‍ നിറയുമീ മഴയും 
എനിക്കൊഴിയാത്ത  ഭാരമോ... ?

നിറയുന്നതൊക്കെയും അടിയുന്ന ഭൂമി പോല്‍ 
എന്‍റെ ഹൃദന്തവും.. ..
വറ്റുമീ പെരുവെള്ളം , മഴ മാറിയാല്‍ തെളിയുമീ മുഖം 
ചന്ദ്രിക ചിരിക്കും ,പ്രകൃതി,ക്കെനിക്കോ ...?

ഉരുകിയുറഞ്ഞീ  മഞ്ഞിന്‍ തണുപ്പും 
പിന്നെയൊരു  പൊള്ളലാവും ..!
കരയാ മേഘങ്ങള്‍ , കര്‍ക്കിടക വാവു പോല്‍ 
കറുപ്പിക്കുമെന്‍ മനം , മുഖവും ...!


മഴ..മഴ...പിന്നെയും  മഴ,...
ഉരുകിയുറഞ്ഞ ഗദ്ഗദങ്ങള്‍ക്കു  തട  മാറ്റി 
തേങ്ങലിന്‍  താളമൊരുക്കുന്നുവോ ...?
കരയാനെനിക്കും കഴിയുന്നുവെന്നോ...?


കാറ്റുലച്ചാട്ടി മെതിക്കുമാ  കൊമ്പിലെ 
ചിറകു മുളയ്കാത്ത  പക്ഷിക്കുരുന്നിന് .,
പേടിയകററുവാന്‍  നിര്‍മിച്ച തൂവല്‍കുടില്‍ 
അമ്മ തന്‍ സ്നിഗ്ദ്ധമാം ആര്‍ദ്രമാം പ്രാര്‍ഥനയായ  പോല്‍ 
എന്നില്‍ നിറയുമീ മഴയും 
പ്രാര്‍ഥനയാകട്ടെ  ......!
  
കഴുകിയൊഴുകട്ടെ , തെളിക്കട്ടെ യുള്ളിലെ 
പടര്‍ന്ന  ചായം നീക്കി ശുഭ്രമാകട്ടെയെന്‍ മനം..,
മഴ നീങ്ങി തെളിയുമൊരു  ചന്ദ്രികയുടെ ചിരി പോല്‍ ,
ചിരിച്ചോട്ടെ  വീണ്ടും ഞാന്‍...!!
ചിരിച്ചോട്ടെ ,മഴപോല്‍ ചിരിച്ചോട്ടെ ..........!!!



No comments:

Post a Comment