Pages

11 June 2013

ALL ROUNDER

                                       All  Rounder    


കറിക്കരിയാം , പച്ചക്കറികൾ  കൊത്തിക്കൊത്തി നുറുക്കാം, 
തൊലി ചുരണ്ടാം ,
കുലച്ചു മൂത്ത് തഴച്ചു  പരുവപ്പെട്ടതെന്തും 
വെട്ടിയെടുക്കാം ..
തുഞ്ചം കൊണ്ടൊരു screw driver  ആയി ,
പിരി ലൂസായ തവയുടെ  screw  മുറുക്കാം ..
പൊള്ളി പ്പൊന്തുന്ന  പപ്പടത്തിനെ കുത്തിക്കോരാം ,
കയ്പ്പും ചവർപ്പും പുളിയും തിരഞ്ഞു നീക്കി 
മധുരം മാത്രം മുറിച്ചെടുത്തു, കൃത്യമായി  പങ്കുവെയ്ക്കാം ..
അച്ഛന് ,മോൾക്ക്‌ , മോന്......
ആവി തിങ്ങി safety valve  പൊട്ടി പ്പോകാതെ ,
പണിമുടക്കിയ കുക്കറിൻറെ  weight ,
ചിലപ്പോഴൊക്കെ ഒന്നു പൊന്തിച്ചു കൊടുക്കാം ...
എന്തൊരാശ്വാസം ...!
പിന്നെ, തരം  പോലെ  ചൊറിയും മാന്താം ..

                                       ' വായ തേഞ്ഞ വാക്കത്തി പോലെ' ,

                                   എന്നെല്ലാരും അധിക്ഷേപിക്കുമെങ്കിലും 

തേഞ്ഞ മുന കാട്ടി, അത്യാവശ്യം  ഭീഷണിപ്പെടുത്താം..
അപ്പോൾ ...
അങ്ങനെയങ്ങനെ ..,
പാവം കറിക്കത്തിയൊരു   all rounder തന്നെ..
                                                    വീട്ടിൽ  അമ്മയെപ്പോലെ.....!!

                               

6 comments:

  1. ആഹാ.... പോസ്റ്റ്‌ മോഡേണ്‍ ആണല്ലോ... നന്നായിരിക്കുന്നു.. വളരെ നല്ല thought...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. എന്തൊക്കെ ഉപയോഗങ്ങള്‍ അല്ലേ....
    ആശംസകള്‍

    ReplyDelete
  4. ഹ ഹ മുൻപ് ഉത്സവപറമ്പിൽ കറിക്കത്തി കച്ചവടമായിരുന്നല്ലേ !!!! (തമാശിച്ചതാ :))
    ......
    എഴുത്തിന് ആശംസകൾ ... തുടർന്നും എഴുതുക. (ഒപ്പം ന്റെ ബ്ലോഗും സന്ദര്ശിക്കുക)

    ReplyDelete