ഉദ്യോ'' ഗ്രസ്ത''
ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
ഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല....!
ഒന്ന് ഓഫീസിലും.... ഒന്നു വീട്ടിലും...
മഴ നീന്തി ,തണുത്തു വിറച്ചെത്തുന്ന മക്കൾക്ക്,
വാത്സല്യമിറ്റുന്ന ചായക്കോപ്പയിൽ
വിരുന്നൊരുക്കി കാത്തിരിക്കാൻ...
ചൂട് പകരാൻ.....,
പഠിക്കുമ്പോഴും , കളിക്കുമ്പോഴും തമ്മിൽ തല്ലുമ്പോഴും
അവരിലൊരാളാവാൻ ....
പണിത്തിരക്കുകൾ ഇല്ലാത്ത....
മേലുദ്യോഗസ്ഥരോടോ , സർക്കാരിനോടോ
സമാധാനം ബോധിപ്പിക്കേണ്ടതില്ലാത്ത ,
ഒരു പാവം വീട്ടമ്മ.....!
കിട്ടുമോ ?.....ഒരു എന്നെക്കൂടി???
എവിടെയാണ് ഞാൻ പരസ്യം ചെയ്യേണ്ടത്..????
കുന്നംകുളം വരെ ഒന്ന് വന്നു നോക്കൂ....,ചിലപ്പോള്‍ കിട്ടിയേക്കും. :)
ReplyDeleteനല്ല എഴുത്ത്....,ആശംസകള്‍.
ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
ReplyDeleteഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല
ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
ReplyDeleteഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല
സ്വയം വരിച്ചതൊക്കെയും ഗ്രസിച്ചതായി മാത്രം കാണാവുന്ന പൊട്ടിയ കണ്ണടയല്ലേ മാറ്റേണ്ടത്.. സ്വാതന്ത്ര്യത്തിന്റെ ആകാശം ഇപ്പോഴും നല്ല തെളിച്ചത്തോടെ നിങ്ങളെയും കാത്തിരിക്കുന്നു..
ReplyDelete