Pages

28 March 2014

adhwaanam.........

                                           അധ്വാനം 


അധ്വാനിക്കുക തന്നെയായിരുന്നു..
പകലന്തിയോളം ...!
ഉള്ളുരുക്കങ്ങളിലെ തേട്ടമെപ്പോഴും,
കതിര് പതിരോട് ചേരരുതേ ...
എന്നായിരുന്നു...!  
ജീവിതം മുഴുവനും അവൾ ..
കതിരും ,പതിരും -
വേർതിരിക്കുകയായിരുന്നു....!
മനപ്പൂർവ്വമായൊരു നന്മയും ചെയ്തില്ല..
ഹൃദയം പ്രേരിപ്പിച്ചവയല്ലാതെ ...!
മനപ്പൂർവ്വമായൊരു തിന്മയും ചെയ്തില്ല ...
ഹൃദയം വിലക്കിയതു കൊണ്ടു മാത്രം ....!
ഹൃദയം...,
അവൾക്കു ദൈവത്തിൻറെ -
സമ്മാനമായിരുന്നു....!
ഏഴാമാകാശത്തിനുമപ്പുറത്തെക്കുറിച്ച -
സ്വപ്നങ്ങളൊക്കെയും ,
അവൾ അരുമയോടെ കാത്തു വെച്ചയിടം ...!
ഇടയ്ക്കൊക്കെ -
അറിയാതെയും കൊഴിഞ്ഞുതിർന്ന -
നന്മയുടെ ഒറ്റ വിത്തുകൾ ,
അവൾ എണ്ണിയതേയില്ല ....!
ഒന്നു കാലിടറി വീണപ്പോൾ -
അധ്വാനമൊക്കെ പെട്ടെന്ന് നിലച്ചു ....!
ഇത്ര നാൾ കഷ്ടപ്പെട്ട് -
വേർതിരിച്ചതൊക്കെയും,
തട്ടിത്തൂവി ഒന്നായിച്ചേർന്നോ -
എന്നവൾ വല്ലാതെ പേടിച്ചു ...!
ഹൃദയത്തിൽ കോരിയെടുത്ത് -
കണ്ണീരു കൊണ്ട് കഴുകി-
ഉൾത്താപത്താൽ  തോർത്തിയെടുത്ത്,
കണ്ണ് തുടച്ചു നോക്കുമ്പോൾ ...
അത്ഭുതം കൊണ്ട് മിഴിഞ്ഞു പോയി ...!
പതിരൊക്കെയും , 
കതിരായി മാറിയിരിക്കുന്നു..... !!
ഒരൊറ്റ മണിയും അവശേഷിക്കാതെ -
എല്ലാം ..
നന്മയുടെ പൊന്കതിരുകൾ മാത്രം ....!
വല്യുമ്മയുടെ തസ്ബീഹു മാലയിലെ -
മുത്തുകൾ പോലെ...
ഇരുളിലും തിളങ്ങുന്നവ ....!!!  


 

2 comments: