Pages

26 March 2014

Rashtreeyam....

                                          രാഷ്ട്രീയം 



രാഷ്ട്രീയം എന്നാൽ.....,
രാഷ്ട്രത്തെ സംബന്ധിച്ചത്..
എത്ര വിശാലമായ 
ഗംഭീരമായ അർഥം......!
പക്ഷെ ...,
രാഷ്ട്രീയമെന്നു കേൾക്കുമ്പോൾ 
മീൻകാരൻറെ കൊട്ടയിലെ ,
ചീഞ്ഞളിഞ്ഞ മത്തിയാണ് 
എനിക്കോർമ്മ വരിക ...!
തൊട്ടവനും , 
അടുത്ത് കൂടെ പോയവനും -
ഒക്കെ നാറും...! 
വൃത്തിയാക്കാൻ-
തുനിഞ്ഞിറങ്ങിയവൻറെ കഥ 
പറയുകയേ വേണ്ട ! 
കിട്ടാവുന്നതിൽ വെച്ച് ,
ഏറ്റവും മുന്തിയ -
സുഗന്ധ ദ്രവ്യമിട്ടു കഴുകിയാലും ,
കൈയിലെ ഉളുമ്പ് നാറ്റം പോവില്ല !
മനസ്സിൽ നിന്ന് തീരെയും ...!!
ഇതൊരു രോഗമാണോ സുഹൃത്തേ?
ആണെങ്കിൽ ,
ചികിത്സ വേണ്ടത് -
എനിക്കോ? ,
രാഷ്ട്രീയത്തിനോ?......
ഒരു മറുപടി തരുമോ?...!


1 comment:

  1. ഇതൊരു നല്ല ബ്ലോഗാണ് ..
    കണ്ണാടി എന്നാ പേരില്‍ തന്നെ..

    http://anaswarakannadi.blogspot.com/2011/10/blog-post.html

    ReplyDelete