Pages

25 June 2014

mukkutti...

                                              മുക്കുറ്റി.. 


വെയിലിൽ തളർന്ന 
വ്യഥിത മദ്ധ്യാഹ്നം 
പുലരിയിൽ നിന്നൊരു പൂവ് 
സൂര്യനോട്  കടം ചോദിച്ചു...
ഒരേയൊരു മുക്കുറ്റിപ്പൂവ്...
വരണ്ട ശാഖികൾക്ക് തണുപ്പായി 
ഉള്ളിലിറ്റുന്ന മഞ്ഞിൻ കണങ്ങളും ,
കാറ്റ് തലോടുന്ന ചെടിച്ചില്ലയും..
തീക്ഷ്ണതയില്ലാത്ത  
സൂര്യവെളിച്ചവും ,പിന്നെ 
സ്വപ്നം കണ്ട് മയങ്ങാൻ 
ഇത്തിരി പുലരിക്കുളിരും ..
അത്രയും മതിയായിരുന്നവൾക്ക് 
വാടാതെ പിടിച്ചു നില്ക്കുവാൻ...!
ഒരു പൂവിനാൽ -
ഒരു വസന്തം തീർക്കുന്ന ജാലവിദ്യ 
ഹൃദയത്തിനറിയാമല്ലോ ..!
വളർച്ചയുടെ പടവുകൾ 
തിരിച്ചിറങ്ങാൻ കഴിയാതെ സൂര്യൻ 
കാറ്റിനെ കൂട്ട് പിടിച്ച് 
മേഘത്തെ വിരുന്നു വിളിച്ചു ..!
ഒളിഞ്ഞിരുന്ന് തണലായി....
അണയാതെ വെളിച്ചവുമായി...
വാടിയ മുക്കുറ്റി ..
പ്രതീക്ഷയുടെ മിഴി തുറന്നു...
അലിവു തോന്നിയ മേഘം 
കരുണയായി പൊഴിഞ്ഞു വീണു...
വരണ്ടുണങ്ങിയ സിരകളിൽ 
നനവായി നിറഞ്ഞു ...
കാരുണ്യം താങ്ങാനാവാതെ 
മുക്കുറ്റിപ്പൂവിതൾ കൊഴിഞ്ഞു ...
മദ്ധ്യാഹ്നം പുലരിയോടു കടമായി വാങ്ങിയ 
അതേ മുക്കുറ്റിപ്പൂവ് .....!




2 comments:

  1. This is so beautiful....and at the same time painful......let the fallen flower float in rain water stream forever....and still smile while floating.....

    ReplyDelete
  2. manoharam... hrudayathe sparshikkunnu oru nanutha novupole... bhavukangal...

    ReplyDelete