Pages

3 August 2014

Oru kinaachinthu......

                                                   ഒരു കിനാച്ചിന്ത് ....


[Expectations of an isolated soul..,extending to the eternal world..! dedicated to all.., who are living through.. the pain of seperation ..from their beloved ones...]


ഇനി നമ്മൾ കാണുമ്പോഴേക്കും 
ഞാൻ നിന്നോട് പറയാതെ -
കാത്തു കാത്തു വെച്ച വാക്കുകളൊക്കെയും
പനിനീർപൂക്കളായി  വിരിഞ്ഞിട്ടുണ്ടാകും ...!
എന്നിൽ നിന്ന് -
നീ കേൾക്കാതെ  പോയ ശബ്ദങ്ങളൊക്കെയും 
പൂത്തുമ്പികളായി  പാറുന്നുണ്ടാവും...!
മൈലാഞ്ചിപ്പൂങ്കുലകളുടെ താഴെ -
ഞാൻ കാത്തിരിക്കുന്നുണ്ടാവും...!
ഫിർദൗസിൻ ചില്ലകൾ ,
കാറ്റു തലോടുന്നുണ്ടാവും...!
പനിനീർപ്പൂക്കളുടെ സുഗന്ധം 
കാറ്റ് നിന്നെയറിയിക്കുന്നുണ്ടാകും...!
തോട്ടം കാവല്ക്കാരുണ്ടോ എന്ന് 
ശങ്കിച്ചും  സംശയിച്ചും -
കുഞ്ഞുങ്ങൾ മയിൽ‌പ്പീലിക്കണ്ണുകളാൽ 
എത്തിനോക്കി ,കുസൃതിയോടെ-  
പുഞ്ചിരിക്കുന്നുണ്ടാവും...!
നോയമ്പ് മുറിച്ച അമ്പിളി പ്പെണ്ണ്
നമസ്കാരക്കുപ്പായമണിഞ്ഞു-
നിലാ -മുസല്ല വിരിക്കുന്നുണ്ടാവും...!
നക്ഷത്ര ക്കുഞ്ഞുങ്ങൾ 
തസ്ബീഹു ചൊല്ലുന്നുണ്ടാവും ...!
അരിമുല്ല അത്തർക്കുമ്പിൾ-
വിടർത്തുന്നുണ്ടാവും ...!
മൂർദ്ധാവിലുണരുന്ന ഊർജ്ജ പ്രവാഹത്താൽ- 
ഞാൻ നിന്റെ കാലൊച്ച തിരിച്ചറിയുന്നുണ്ടാവും ...!
നീ പാടിയ പാട്ടുകളെന്റെ-
മിണ്ടാത്ത പനംതത്ത ,
പ്രാണനിൽ പാടുന്നുണ്ടാവും...!
നീ വരുമ്പോൾ ....,
ജന്നത്തുൽ ഫിർദൗസിന്റെ ഉള്ളകമാകെയും-
വെള്ളി നിലാവാൽ നിറയുന്നുണ്ടാവും....!!!!  

1 comment: