Pages

8 November 2014

Koyththu....

കൊയ്ത്ത് ......!



ഉദാത്തമായ ആത്മബോധത്തിൽ
അഭിരമിക്കുന്നവൻ,
തന്റെ നൻമ വിത്തുകളെ 
വിശ്വാസത്താൽ വിതച്ച്,
വിതച്ചതിന്റെ നാലിരട്ടി കൊയ്തെടുക്കും ......!
നന്ദി നിറഞ്ഞ ഹൃദയത്തോടെയും,
സന്തോഷം തുടുത്ത വദനത്തോടെയും,
ചുറ്റുമുള്ള
എല്ലാവർക്കുമായി പങ്കുവയ്ക്കും....!
ജീവിത യാതനകളുടെ
കടും കഷായം,
അവൻ
പുഞ്ചിരിയോടെ പാനം ചെയ്യും...!
അവനറിയാം
വേദനകൾ
ആത്മ രോഗങ്ങളെ ശമിപ്പിക്കാനുള്ള
ദിവ്യ ഔഷധമാണെന്നു ...!
അവന്റെ
പ്രതീക്ഷകളുടെ പാനപാത്രത്തിൽ
ദൈവം
പരിശുദ്ധമായവ മാത്രം നിറയ്ക്കുന്നു ....!
ചെറ്റക്കുടിലിൽ ഉറങ്ങിയാലും
ലാഭക്കൊയ്ത്ത്
അവന്റെത്‌ മാത്രമാകുന്നു .....!
സ്വാർത്ഥിയോ ...,
തന്നെത്താൻ മറന്ന്
ഭൌതിക സുഖങ്ങളിൽ
അഭിരമിക്കുന്നു .....!
അവൻ സ്വാർത്ഥതയുടെ കൃഷിയിടത്തിൽ
ആനയോളം വിതച്ച്,
ഉറുമ്പിനോളം കൊയ്യുന്നു .....!
അവന്റെ വില കൂടിയ
സ്വർണ്ണ ചഷകത്തിൽ
തുളുമ്പുന്നത് ,
ഭീതിയും അസ്വസ്ഥതയും മാത്രമാണ്‌ ...!
അവന്റെതാണ്
നഷ്ട കൊയ്ത്ത് ......!!

No comments:

Post a Comment