Pages

8 November 2014

Swargeeya pushpam


സ്വർഗ്ഗീയ പുഷ്പം .....




പ്രിയ രെയ്ഹാന ..
പെണ്ണിന്റെ അഭിമാന ബോധത്തിന് 
തിലകം ചാർത്തിയവളെ...! 
സ്വർഗ്ഗ സൂനങ്ങളുടെ 
യശസ്സുയർത്തിയവളെ ...!
എത്ര ശക്തി മത്താണ്.., 
നിന്റെ മരണം നല്കുന്ന സന്ദേശം ....!
നീ കഴുത്തിൽ അലങ്കാരമായി 
ഏറ്റു വാങ്ങിയ കൊലക്കയർ 
അന്തസ്സുറ്റ ആത്മാഭിമാനത്തിന്റെ 
വരണ മാല്യമായെ ,
ഞങ്ങൾക്ക് തോന്നുന്നുള്ളൂ ....!
സ്വര്ഗസൂനങ്ങളെ 
വിരിയിച്ചെടുക്കുന്ന മലർവാടി ..,
മണ്ണിതിൽ തന്നെയാണ് 
വേരോടുന്നതെന്ന് ,
അറിവില്ലാത്തവർ 
കണ്ടറിയുന്നത്‌ നന്ന് ..!
കണ്ടറിയാത്തവൻ 
കൊണ്ടറിയുന്ന കാലം 
വിദൂരമല്ലെന്ന് ...
ഇനിയെങ്കിലും ,
ഓർക്കുന്നതും നന്ന്‌ ....!
മണ്ണിൽ കൊഴിഞ്ഞു വീണസ്തമിക്കുന്ന 
നശ്വര ഭംഗികളെക്കാൾ 
സ്വർഗപ്പൂന്തോപ്പിലെ ,
വാടാ മലരുകൾ ആകാനാണ് 
ഞങ്ങൾക്കുമിഷ്ടം ...!!

No comments:

Post a Comment