Pages

7 March 2015

Daampathyam

ദാമ്പത്യം ...


നീയൊരു സഹൃദയ ഭൂമിക..
കിളച്ചു മറിച്ചു വിത്തുകൾ പാകിയവന്,
കിനാവിന്റെ തളിരുകൾ നല്കുന്ന കാരുണ്യം ...! 
സ്വപ്നങ്ങളുടെ പച്ചത്തഴപ്പുകൾ തണൽക്കുട നീർത്തി
മന്ദഹാസം പൊഴിക്കുന്ന താരുണ്യം ...!
കിനാവല്ലിയിൽ പൂവിട്ട മലരുകൾ
ആത്മതീർത്ഥങ്ങളിൽ തോരണം ചാർത്തുന്ന ആരണ്യം ...!
ഊഞ്ഞാൽക്കൊമ്പിൽ ആയത്തിലേറി ആകാശം തൊടാൻ ആക്കമേറ്റുന്ന ആഹ്ലാദം ...!
ആവർത്തനങ്ങളുടെ തിരമാലകൾ തുഴഞ്ഞു താണ്ടി _
അനന്തതയുടെ നിശബ്ദ തീരങ്ങളിലേക്ക് ,
ആഴക്കടലിൽ ചെറുതോണിയേറുന്ന
ആവേശം ...!
കൊടുങ്കാറ്റും പേമാരിയും ഇടിമിന്നലും
കൂസാത്ത ,
കിനാത്തിരി കത്തിച്ചു വെച്ച കൊതുമ്പുവള്ളം ...!
പിന്നെ ,ജീവിതത്തുഴയൂന്നി ..
നോവിന്റെ തഴമ്പു കെട്ടിയ കൈത്തണ്ടയിൽ
കുളിരായി നീറുന്ന തൈലസുഗന്ധം ...!
ഇരു കൈ കോർത്ത ചില്ലയിൽ തൊട്ടിലാടുന്ന ബാല്യത്തിന്റെ സ്വപ്‌നങ്ങൾ മഴവില്ലു ചാർത്തുന്ന മയക്കം ...!
പിന്നെയും അങ്ങനെയങ്ങനെ ...........!!

No comments:

Post a Comment