Pages

18 June 2013

udyo'grastha'..

                                       ഉദ്യോ'' ഗ്രസ്ത'' 




ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
ഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല....!
ഒന്ന് ഓഫീസിലും.... ഒന്നു  വീട്ടിലും...
മഴ നീന്തി ,തണുത്തു വിറച്ചെത്തുന്ന  മക്കൾക്ക്‌, 
വാത്സല്യമിറ്റുന്ന  ചായക്കോപ്പയിൽ
വിരുന്നൊരുക്കി കാത്തിരിക്കാൻ...
ചൂട് പകരാൻ.....,
പഠിക്കുമ്പോഴും , കളിക്കുമ്പോഴും തമ്മിൽ തല്ലുമ്പോഴും
അവരിലൊരാളാവാൻ ....
പണിത്തിരക്കുകൾ ഇല്ലാത്ത....
മേലുദ്യോഗസ്ഥരോടോ , സർക്കാരിനോടോ 
സമാധാനം ബോധിപ്പിക്കേണ്ടതില്ലാത്ത ,
ഒരു പാവം വീട്ടമ്മ.....!
കിട്ടുമോ ?.....ഒരു എന്നെക്കൂടി???
എവിടെയാണ് ഞാൻ പരസ്യം ചെയ്യേണ്ടത്..????

4 comments:

  1. കുന്നംകുളം വരെ ഒന്ന് വന്നു നോക്കൂ....,ചിലപ്പോള്‍ കിട്ടിയേക്കും. :)

    നല്ല എഴുത്ത്....,ആശംസകള്‍.

    ReplyDelete
  2. ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
    ഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല

    ReplyDelete
  3. ഒരു എന്നെക്കൂടി എനിക്കാവശ്യമുണ്ട്.....
    ഇപ്പോഴുള്ള ഞാൻ തികയുന്നേയില്ല

    ReplyDelete
  4. സ്വയം വരിച്ചതൊക്കെയും ഗ്രസിച്ചതായി മാത്രം കാണാവുന്ന പൊട്ടിയ കണ്ണടയല്ലേ മാറ്റേണ്ടത്.. സ്വാതന്ത്ര്യത്തിന്റെ ആകാശം ഇപ്പോഴും നല്ല തെളിച്ചത്തോടെ നിങ്ങളെയും കാത്തിരിക്കുന്നു..

    ReplyDelete