സ്ഫടികം ..
അനന്തമായ കാലപ്രവാഹത്തിൽ നിന്നും
സമയ സാഗരത്തിന്റെ ഒരൊറ്റ തുള്ളി മാത്രം...
വിരൽതുമ്പാൽ പ്രാർഥനയോടെ തൊട്ടെടുത്ത് -
ഞാനൊരു സ്ഫടിക ഗോളം തീർത്തു ...!
ദൈവം സൃഷ്ടിച്ചതിലേക്കും -
ഉത്കൃഷ്ടമായ എല്ലാ സന്തോഷങ്ങളും ,
ഉദാത്തമായ വികാരങ്ങളും ,
സൗന്ദര്യവും ,സ്വപ്നതുല്യമായ വർണ്ണഭേദങ്ങളും-
നിരന്തരം ഭ്രമണം ചെയ്ത് ..,
മഴവില്ലിന്റെ സപ്തവർണ്ണങ്ങളിൽ
വെട്ടിത്തിളങ്ങുന്നൊരു സ്ഫടികഗോളം... !
ഈ സ്വപ്നക്കൂടിനുള്ളിലാണ് -
ഞാനെൻറെ സ്വർഗ്ഗത്തോപ്പിനെ
ആരും കാണാതെ
ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ....!
ഒരു നിമിഷത്തേക്കാൾ ചെറുതും -
ഒരു യുഗത്തെക്കാൾ ദൈർഘ്യമേറിയതും,
ഒരു സ്വപ്ന തുണ്ടിനെക്കാൾ ചേതോഹരവുമായ -
ഒരു തുള്ളി സമയം.....!!
അതിനുള്ളിലെ വിസ്മയ സ്ഫടിക പ്രപഞ്ചം ..!!!
അതിനുള്ളിലെ വിസ്മയ സ്ഫടിക പ്രപഞ്ചം ..!!!
beautiful... dream bubble... love it... (y)
ReplyDeleteThank you dear..
ReplyDelete