Pages

20 July 2014

sphadikam......

                                         സ്ഫടികം ..


അനന്തമായ കാലപ്രവാഹത്തിൽ നിന്നും 
സമയ സാഗരത്തിന്റെ ഒരൊറ്റ തുള്ളി മാത്രം...
വിരൽതുമ്പാൽ   പ്രാർഥനയോടെ തൊട്ടെടുത്ത്  -
ഞാനൊരു സ്ഫടിക ഗോളം തീർത്തു ...!

ദൈവം സൃഷ്ടിച്ചതിലേക്കും -
ഉത്കൃഷ്ടമായ എല്ലാ സന്തോഷങ്ങളും ,
ഉദാത്തമായ വികാരങ്ങളും ,
സൗന്ദര്യവും ,സ്വപ്നതുല്യമായ വർണ്ണഭേദങ്ങളും-
നിരന്തരം ഭ്രമണം ചെയ്ത് ..,
മഴവില്ലിന്റെ  സപ്തവർണ്ണങ്ങളിൽ  
വെട്ടിത്തിളങ്ങുന്നൊരു സ്ഫടികഗോളം... !

ഈ സ്വപ്നക്കൂടിനുള്ളിലാണ് -
ഞാനെൻറെ സ്വർഗ്ഗത്തോപ്പിനെ 
ആരും കാണാതെ 
ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ....!
ഒരു നിമിഷത്തേക്കാൾ ചെറുതും -
ഒരു  യുഗത്തെക്കാൾ  ദൈർഘ്യമേറിയതും, 
ഒരു സ്വപ്ന തുണ്ടിനെക്കാൾ ചേതോഹരവുമായ -
ഒരു തുള്ളി സമയം.....!!
അതിനുള്ളിലെ  വിസ്മയ സ്ഫടിക പ്രപഞ്ചം ..!!!














2 comments: