Pages

13 January 2015

ഭാവബോധകനായ  പരദേശി ......

ഭാവബോധകനായ  പരദേശി ......

''SOULFUL SOJOURN''

[പ്രിയ കൂട്ടുകാരി രാധികാ ലക്ഷ്മി യുടെ കവിത മൊഴിമാറ്റം ചെയ്തത് ]

Courtesy ; Radhika Lekshmi R.Nair.  [aswinradhika.blogspot.in] 

ഉത്കൃഷ്ടമായവ  എന്നേക്കും നിലനില്ക്കുന്നില്ല...
കൂരിരുളിലും പ്രശോഭിക്കുന്നത് അവൻ മാത്രമാണ് ...!
അർത്ഥനകളിൽ  അഭയം പ്രാപിക്കുന്നത്, 
അവനിൽ മാത്രം...!
അതിൻറെ പാരമ്യം ,
ഉപരി ലോകത്ത് നിന്നും കോരിച്ചൊരിയപ്പെടുന്ന- 
അനുഗ്രഹങ്ങളാണ് ....!
പുഞ്ചിരികളുടെ ,പൊട്ടിച്ചിരികളുടെ, 
കണ്ണുനീരിൻറെ  സമൃദ്ധിയാൽ -
വിശിഷ്ടമാക്കപ്പെട്ട  കോടാനുകോടി  നിമിഷങ്ങൾ ..!
നിരർത്ഥക  സങ്കൽപ്പങ്ങൾ  ചമയ്ക്കുന്ന മരീചികകൾ ...
അഗാധ ഹൃദയ വാഞ്ചകളുടെ, നീളം നിലയ്ക്കാത്ത ചരടുമായി .
മടുപ്പിക്കുന്ന ഈ ഇടത്താവളത്തിലുടനീളം ,
പരാജിതനായ  പരദേശി ,
വേദനിക്കുന്ന ആത്മാവുമായി ,തേടൽ തുടരുന്നു...
അവനിൽ നിന്ന് മാത്രം ലഭിക്കുന്ന 
വിശിഷ്ടമായൊരനുഗ്രഹത്തിനായി...! 
നീണ്ട ഒരു ഉച്ചമയക്കം പോലെ ,
ശ്രേഷ്ഠമായ  എന്തോ ഒന്നിൽ- 
വിചിത്രമായ വിഭ്രാന്തികളുടെ പിൻതുടർച്ചകളാണ് 
എപ്പോഴും അവശേഷിക്കുന്നത് ...!
വ്യക്തി നിഷ്ഠമായ നിർവൃതികൾ    ..!
സാമൂഹികമായ  അംഗീകാരങ്ങൾ..!,ആദരങ്ങൾ..!
പ്രതിച്ഹായകളുടെ   തെളിനീർക്കുളം ..
ചിന്തകളുടെ ജലാശയം ..
സ്ഫടികം പോലെ തെളിഞ്ഞതും ,
പട്ടു പോലെ മൃദുവാർന്നതും ..
പുതു പൈതലിൻറെ  പുഞ്ചിരി പോലെ -
കളങ്കമറ്റതുമായ മനസ്സുമായി,
പൂർണ്ണവും ,ഉത്കൃഷ്ട വുമായ ആ പരിപൂർണ്ണ വൈശിഷ്ട്യത്തെ 
കാത്തും കൊതിച്ചും ..
വിധിയെ നേരിടുവാൻ മാത്രമായ് ....




N.B; 

പ്രിയ രാധിക ..,
കടിച്ചാൽ പൊട്ടാത്ത ഈ കൊട്ടത്തേങ്ങ ചവച്ചരച്ചു മധുര നീര് എടുക്കാൻ സാമാന്യ ജനം ഇത്തിരി ബുദ്ധി മുട്ടും!
എനിക്കും പൂർണമായി പിടി കിട്ടിയോ എന്ന് സംശയം .
എനിക്ക് മനസ്സിലായത്‌ പോസ്റ്റുന്നു ....ഭീകരമാണെങ്കിൽ ക്ഷമിക്കണേ ....[മുൻ‌കൂർ ജാമ്യം]




2 comments:

  1. I was reading this again now... blessed to have you in my life my dear friend. . Even I could have never translated my poem so beautifully and explicitly like you have done here..humbled and honoured at the same time. . Divine benevolence.. salute .. thank you ..

    ReplyDelete
  2. I was reading this again now... blessed to have you in my life my dear friend. . Even I could have never translated my poem so beautifully and explicitly like you have done here..humbled and honoured at the same time. . Divine benevolence.. salute .. thank you ..

    ReplyDelete