Pages

13 December 2015

കണ്ണീർ മുത്തേ

കണ്ണീർ മുത്തേ നിന്നെ ,
കയ്യാൽ തോർത്തും മുന്നേ ,
കണ്ണേ യെന്നായ് ചൊല്ലീ ,
കാറ്റാൽ മായ്ചെൻ റബ്ബ് ..

തുളുമ്പുമീ  നീർക്കണങ്ങളാൽ
നിറയും ഖൽബിൻ സ്തുതികളാൽ
കോർക്കാം ഞാനൊരു ഗീതകം ,
ചാർത്താം നിന്നുടെ മാല്യമായ് ..

പൊള്ളീടുന്നെന്നുള്ളം
കൊള്ളാനെന്നും താങ്ങായ്
തങ്ങീടും എന്നൻപേ ..!

ഉതിരുമീ പാഴ് മൊഴികളിൽ ,
പൊ ന്കതിരുകൾ  വിളയുവാൻ ,
കനിയുകില്ലേ താവകം ..
പോഴിയുകില്ലേ കരുണയായ് ..

പൊള്ളീടുന്നെന്നുള്ളം
കൊള്ളാനെന്നും താങ്ങായ്
തങ്ങീടും എന്നൻപേ ..!

No comments:

Post a Comment