Pages

18 January 2016

നെയ്ത്ത്...

എന്റെ ..
കിനാനൂലുകളിഴപാകിയ പട്ടുചേല,
എന്നാവും ഞാൻ
നെയ്തു തീരുന്നത്??!!
തറിയും, നൂലറ്റവും
എന്റെ കയ്യിൽ തന്ന്..
നിറങ്ങളുടെ മാന്ത്രിക വിന്യാസങ്ങൾ,
എന്റെ താളത്തിനു ചേർന്ന്
മെല്ലെ അയച്ചു വിട്ട്..
ഞാൻ പൊലുമറിയാതെന്റെ
കിനാവിന്റെ കസവുനൂലിഴകളിൽ.,
വിസ്മയിപ്പിക്കുന്ന
വർണ്ണഭേദങ്ങൾ ചാലിച്ച്..
വാക്കുകളില്ലാത്ത പ്രാർത്ഥനയിൽ..,
ഓരോ ഇമയനക്കവും ജാഗ്രതയോടെ ഞാൻ നെയ്യുന്നുണ്ടോയെന്ന്.,
ശ്രദ്ധയോടെ,
കൗതുകത്തോടെ,
നോക്കിയിരുന്നു നീ,
പുഞ്ചിരിക്കുന്നു .....!!!

No comments:

Post a Comment