Pages

13 September 2016

മാപ്പ്

കഠിന വാക്കിന്റെ മുന തീണ്ടി -
നോവേറ്റു,ൾവലിഞ്ഞ കടലേ പൊറുക്കുക ..!
തരികെനിക്കു നിൻ തിരകളാലൊരു കനിവിന്റെ കമ്പളം ..,
പഴുത്ത നോവിൻപനിച്ചൂടിലുരുകുമീ മുറിവിൽ പുതയ്ക്കുവാൻ ..!
തണുപ്പ് കുത്തിത്തുളയ്ക്കുമീ ഹൃത്തിന് വിറ മറക്കുവാൻ ..!
പകരുക നീയൊരു സ്നിഗ്ദ്ധമാം വാക്കിൻ വിളക്കെണ്ണ ..,
പതറിയെരിയുമീ മിഴിച്ചെരാതിന്റെ തിരി നനയ്ക്കുവാൻ ..!
പടുതിരി കത്തിയീ ശുഷ്കമാം നാളമണ യാതിരിക്കുവാൻ ..!
കറു കറുത്തതാം  രാവു പോലുള്ളിൽ
പടരുന്ന ശ്യാമമാം നൊമ്പരമേഘങ്ങൾ..,
നിഴലുചാർത്തിയെൻ വഴി മറയ്ക്കുന്നു ..!
എവിടേക്കു നീങ്ങേണ്ടു, ഞാൻ?!
ഉറവ വറ്റാത്ത വാത്സല്യമേ,യെന്റെ
കറകൾ നീങ്ങുവാൻ പ്രാർത്ഥനയാവുക..!
ഹാ..പഴി സഹിക്കാത്തൊരൻ പാമരഹൃദയമേ !
വിനയത്തിൻ ബാലപാഠങ്ങൾ പഠിച്ചേ ജയിക്കുക..!

No comments:

Post a Comment