Pages

11 September 2016

ദീപകം

ഞാനറിയാതിരിക്കാൻ ശ്രദ്ധിച്ച് .,
പ്രാർത്ഥനാ പൂർവ്വം..
നിന്റെ കൺകോണിലുരുകി വീഴുന്ന
നിറതുള്ളിയാം തീർത്ഥത്തിൽ...
നീയറിയാതെ മുങ്ങി നിവർന്ന്,
എന്റെ ആത്മ സംഘർഷങ്ങളകന്നേ പോകുന്നു..!

നീയെന്റെ പ്രാണനിൽ
കെടാത്തിരിയായ് നിന്റെ ,
ജീവനൂതുന്ന ദീപക രാഗം...!
നീയെന്റെ  മിഴിനീരിൻ താപത്തെ
പെരുമഴച്ചിരിയായി,
പുൽകി മായ്ക്കുന്ന മേഘ മൽഹാർ...!

No comments:

Post a Comment