Pages

11 January 2017

നീ..ഞാൻ.. അവൻ..

നീയെനിക്ക് ,
അനശ്വരതയിലേക്കുള്ള വഴിവെളിച്ചമാണ്‌...!
ഹൃദയത്തിൽ ശൂന്യതയും
ഇരുളും നിറയ്ക്കുന്ന
എല്ലാ പേടിക്കാഴ്ചകളെയും
മായ്ച്ചുകളയുന്ന നിറവെളിച്ചം...!
മുൾവഴികൾ തീരുന്നിടം,
മുന്നിൽ..
ധവള നിലാവൊഴുകുന്ന
നീണ്ട ഒറ്റയടിപാതയിലേക്ക്‌
അന്തം കെട്ട് മിഴിച്ചു നിൽക്കെ,
ചിരിയോടെ,ക്ഷമയോടെ
കൈപിടിച്ചു മുന്നോട്ടു നടത്തുന്ന..
മുറിവ് പുണരുന്ന സൂര്യനാളം...!
ചിലപ്പോൾ നട്ടുച്ച വെയിലിലും
ചിലപ്പോൾ നറുനിലാവിലും
മാറിമാറി,
ഞാൻ അവനിലേക്ക് നടന്ന് കൊണ്ടേ ഇരിക്കുന്നു..
നടവഴിയിലെവിടെയോ ഞാനും നീയും മാഞ്ഞുപോകുന്നു...!
അവൻ മാത്രമാകുന്നു...!
അവൻ മാത്രം...!

No comments:

Post a Comment