Pages

18 January 2016

കടൽ...

ഹൃദയ സൂര്യ ..!
നിൻ കഠിനതാപകിരണങ്ങൾ
പൊള്ളിച്ചൊരീയന്തിമാനത്തിൻ ചോടെ,യെന്നാത്മതീർത്ഥ
ക്കരയിൽ നിൻ ,
തീഷ്ണസ്നിഗ്ധ നയനങ്ങളിൽ
നീരാടി ,
തനിച്ചേ നിൽപ്പു ഞാൻ ..!
ഉളളിലെയാർത്തിരമ്പും
തിരകളാൽ നിന്നെ വാരിപ്പുണർന്നെന്റെ
യാത്മാവിനാഴിയിൽ വെമ്പലോടെ മറയുവാൻ ..!
നിന്റെ വിരഹതാപം
തൂവിച്ചുവന്നതാം പ്രിയമുഖം,
എന്റെ പ്രണയമൂറുന്ന മധുവിനാൽ കഴുകുവാൻ ....!!

No comments:

Post a Comment