Pages

2 February 2016

ചിലരങ്ങനെയാ...

....

വെറുംവാക്കുകളുടെ മേൽക്കൂര താങ്ങിയൊരു
ഗർവ്വിന്റെ പല്ലി ചിലയ്ക്കുന്നു...!!!
തല്ലിത്തല്ലി ഒടിഞ്ഞുപോയ ചൂരൽ
അടുപ്പെരിക്കാനല്ലാതെ പിന്നെയെന്തിന് കൊള്ളാം!!!
പൂക്കൾക്കും കുഞ്ഞുങ്ങൾക്കുമില്ലാത്ത
വലിച്ചുകെട്ടിയ ഗൗരവഭാവം
നമുക്കൊക്കെ എന്തിന് വന്നു പോകുന്നു!!!
ഒരു തൂവൽത്തുമ്പിന്റെ തിരയിളക്കവും
അറ്റത്തൊരു കുഞ്ഞു വിരലിന്റെ
കുസൃതിയും മതി.,
ഒരു കുഞ്ഞു പൂച്ചക്കുട്ടിക്ക്
തുള്ളിച്ചാടി മറിയാൻ...!
എന്നിട്ടും റോസ് നിറമുള്ള
തുടുത്ത കുഞ്ഞു ഹൃദയങ്ങൾക്ക്‌
കാരുണ്യത്തിന്റെ നിലാവ് ചോരുന്ന,
ഒരു പുഞ്ചിരി സമ്മാനിക്കാതെ,
വെറും വാക്കുകളുടെ മേല്ക്കൂര താങ്ങിയ ഗർവ്വിൽ
പല്ലി മുഖം വെട്ടിക്കുന്നു...!!

No comments:

Post a Comment