Pages

5 February 2016

ഹരിതകം..

പ്രണയ ഭാജനമേ..!
ഓരോ ശ്വാസത്തിലും
നിന്റെയാത്മഗന്ധം മാത്രം
തേടിയും,തിരഞ്ഞും..
കാറ്റിന്റെ വഴിയിൽ..,
ഞാനെന്റെ
ഹൃദയമിട്ട്കൊടുത്തിരിക്കുന്നു ...!
കാറ്റ് കാട്ടാറിന്റെ
കണ്ണീർക്കവിൾ തലോടി
മറഞ്ഞ വഴിയേ..,
ഉള്ളിലെ തെളിനീരുറവയൊഴുകും
വഴിയേ..,
നിന്റെ ധന്യപാദങ്ങൾ
പിന്തുടർന്നലയവേ ..,
പെട്ടെന്നൊരു നിമിഷം .. ,
മൗനമുടഞ്ഞൊഴുകിയ
കിളിപ്പാട്ടു പോലെ..,
നിന്റെ ഹൃദയ സുഗന്ധം
കാറ്റിൽ പടർന്നെന്റെ
ഹൃദയത്തിലൊഴുകി നിറയുന്നു..!
നന്ദി പെരുത്ത നിറവിൽ
പൊട്ടിച്ചിതറിയത് 
കാറ്റിൽ ധൂളികളായി 
അലിഞ്ഞു ചേരുന്നു ...!
നിന്റെ ശ്വാസത്തിലേക്ക് തന്നെ ...!!
കടുത്ത വേനലുകൾ
തളരാതെ മറികടന്ന് ,കാലം..
നിന്റെ കാരുണ്യം പെയ്തിറങ്ങിയ,
കൈതോലത്തുമ്പിലെ -
ഹിമകണത്തിന്റെ
സ്ഫടിക ഹൃദയത്തിൽ ,
കണ്ണാടി നോക്കുന്നു ..!
നിന്നിലെനിക്ക്
അഭംഗികളില്ലാത്തതിനാൽ..
തേജസ്സു തികഞ്ഞവനേ...
സ്മ്രിതിയിലും, വിസ്മ്രിതിയിലും ,
നിന്റെ നിറഭംഗികൾ മാത്രമാണ്
എന്നിൽ തിളങ്ങി നിറയുന്നത്..!
എന്റെ നിത്യ ജീവന്
പ്രണയ ഹരിതകം കൊണ്ട് പോഷണമൊരുക്കുന്നതും.

No comments:

Post a Comment