Pages

13 February 2016

ഇനിയൊളിക്കട്ടെ...

മിണ്ടി മിണ്ടി,യൊരുപാടു മിണ്ടി
നൊന്തു കീറിയ പാട്ടിൻ വരികളിൽ..,
ചുണ്ടിലൂറി മധുരമായൊഴുകി,
വിണ്ടു പോയ പ്രിയപദങ്ങളിൽ..,
നെഞ്ചിലൂടെയൊഴുകുന്ന കാട്ടാറിൻ കുഞ്ഞലകളിൽ..,
ഇനിയൊളിക്കട്ടെ,
മിണ്ടാതിരിക്കട്ടെ..,
ഇരുൾ കനക്കുന്ന ശൂന്യസ്ഥലികളിൽ.., മൗനമുറഞ്ഞൊരെൻ
ഹൃത്താം മണ്‍വീണയിൽ,
ത്തുളുമ്പുന്ന നിശബ്ദസംഗീതം മാത്രമായ് ,
ഞാനുമെന്റെ തേങ്ങലും ...!
ഇനിയൊരിക്കൽ നിന്നുയിരിൽ നിന്നു-
റവെടുക്കുന്ന നാദവീചിയാ,
യുണരുവോളവും,
ഞാനിനിയുറങ്ങട്ടെ...!

No comments:

Post a Comment