Pages

5 February 2016

തോണിക്കാരൻ..

നീ കെട്ടഴിച്ചു വിടുന്ന കാറ്റിന്റെ
ഗതി വിഗതികളനുസരിച്ച് ,
എന്റെ യാത്രയുടെ വിധിവിഹിതങ്ങളും
മാറി മറിയുന്നു ...!
നിന്റെ ആജ്ഞയനുസരിച്ച്
എവിടേക്കാണ്‌ വീശേണ്ടതെന്നും,
എത്ര ആക്കത്തിലാണ്
വീശേണ്ടതെന്നും ,
എവിടെയൊക്കെയാണ് ചിറകൊതുക്കി
അടങ്ങേണ്ടതെന്നും
കാറ്റിനറിയാം ...!
അവർ ചപലചിത്തരല്ല തന്നെ...!
എന്റെ തുഴക്കോലു ഞാനും
മുറുകെപ്പിടിച്ചിരിക്കുന്നു ...!
എന്റെ ഇഷ്ടത്തിന് തുഴയാനല്ല
...!
നിന്റെ ഇച്ഛയ്ക്കൊത്ത് ,
നീ വഴികാട്ടുന്ന കാറ്റിനൊത്ത്,
അതി‌ന്റെ ഗതിയേ തുഴയെറിയാൻ ..!
ഒരിലയനക്കം പോലുമില്ലാതെ
കാറ്റ് നിശ്ചലനായി
നിന്റെ ഇഷ്ടം നിറവേറ്റുമ്പോൾ ..
ഞാനെന്റെ തുഴകളെ
സമാധാനപൂർണ്ണമായ
വിശ്രമം പഠിപ്പിക്കും ...!
ഇൻഷാ അല്ലാഹ്..!
വെമ്പൽ കൂട്ടുന്ന ഹൃദയമേ..
നിന്റെ യാത്രാ ലക്ഷ്യങ്ങളിൽ
നിന്നെക്കാൾ ഉൽക്കണ്ഠയും
തീവ്രാഭിലാഷവും
നിന്റെ കൈപിടിക്കുന്നവനുണ്ടല്ലോ

No comments:

Post a Comment