Pages

15 June 2016

സഹയാത്ര

ഓ റമദാൻ,
പുഞ്ചിരി പൊഴിക്കുന്ന പൂക്കളും,
കണ്ണുനീർ വിശുദ്ധിയായ് പുഴകളും,
തട്ടത്തിൽ ഇക്കിളി കൂട്ടുന്ന കാറ്റും..
കൂട്ടിനെത്തുന്ന കിളിയൊച്ചകളും..
നിറ നിലാവും, ശാന്തിയും..
ഒരു മുള്ളു പോലുമില്ലല്ലോ ,
നിന്നിലേക്ക്‌ നീ നീട്ടി വിരിച്ചു തന്ന
ഈ ഒറ്റയടിപ്പാതയിൽ...!
വിശപ്പും ദാഹവുമില്ല..!
നിന്റെയിഷ്ടങ്ങൾ മാത്രം,
എന്റെയിഷ്ടങ്ങളാവുമ്പോൾ..,
ചൂണ്ടു വിരൽ നീട്ടിയെത്തുന്ന
ഭീതിക്കൊളുത്തുകളില്ല..!
തൊട്ടുമുന്നിലുണ്ട്..
നിന്റെ  മുഖദീപ്തി കണികാണുന്ന
നാളെയുടെ ചക്രവാളത്തിലേക്ക്..
പ്രതീക്ഷ നൽകി വളരുന്ന
പൊന്നമ്പിളിക്കല..!
വഴി കാട്ടിത്തന്ന്,
കാറ്റിൽ ഓളം വെട്ടി മറയുന്ന ,
ശുഭ്ര വസ്ത്രത്തിന്റെ ചേലാഞ്ചലം...!
ഓ റമദാൻ..
ഒന്നു പതുക്കെ നടക്കണേ...!
നീ കൂട്ടിനുള്ളപ്പോൾ
ഞങ്ങൾക്കീ യാത്ര
എത്രയെളുപ്പം, സുഖകരം...!!

No comments:

Post a Comment