Pages

28 June 2016

സൗമ്....


സുഖത്തിലും സൗഭാഗ്യത്തിലുമല്ല,
സന്തോഷത്തിലും സന്താപത്തിലും...
സംതൃപ്തിയുടെ മേച്ചിൽപ്പുറങ്ങളിൽ,
ഓടക്കുഴലൂതി, നൃത്തം ചെയ്യുന്ന
ഒരു പാവം ആട്ടിടയനാവുക
എന്റെ ഹൃദയമേ...!

ആഹാരം വർജ്ജിച്ച ആമാശയവും..
ആസക്തികൾ മറന്ന ചോദനകളും..
ആത്മ സംഗീതത്തിന്റെ താളത്തിൽ
നൃത്തം ചെയ്യട്ടെ...!

അകം നിറഞ്ഞ മുളന്തണ്ടിന്
പാടാനറിയില്ലല്ലോ...
അഹംഭാവമാർന്ന മനസ്സിനും...!
സ്വാർത്ഥ ശൂന്യമായ മനസ്സിൽ
ആത്മ ചേതന ജ്വലിക്കുന്നു...!

ആത്മ ഹർഷത്തിന്റെ താഴ്വാരങ്ങളിൽ
മഞ്ഞു പെയ്യുന്നു...!
അകമൊഴിഞ്ഞ്‌, നിന്നിൽ നിറഞ്ഞ്‌
മുളന്തണ്ട് പാടുന്നു...!
അകമൊഴിഞ്ഞ്,നിന്നിൽ നിറഞ്ഞ്
വ്രത വിശുദ്ധമായ ഹൃദയങ്ങളും...!

(സൗമ് .. എന്നാൽ നോമ്പ് )

No comments:

Post a Comment