Pages

28 June 2016

വെളിച്ചത്തിൽ ഒളിച്ചവനേ

വെളിച്ചത്തിൽ ഒളിച്ചവനേ..
പ്രപഞ്ചത്തിൽ നിറഞ്ചവനേ..
കരുണയായ് പൊഴിന്തവനേ..
എന്നഹന്തകൾ പൊറുത്തവനേ..

ഉൾവിളക്കായെരിന്തവനേ..
ഉതവിയെ കൊടുത്തവനേ..
ഉണ്മയായ് നിറയുവോനേ..
ഉൾക്കടച്ചിൽ അറിന്തവനേ..

പ്രണയത്തിൻ പൂമരമേ..
ബോധത്തിൻ ഉൾത്തുടിവേ..
പിരിശത്തിൻ നിറകുടമേ..
പിരിഞ്ഞിടാ കരുണവായ്പേ..

ഇദയത്തിൽ മിടിപ്പവനേ..
എൻചാരെ ഇരിപ്പവനേ..
ഇടറാതെ താങ്ങുവോനേ..
എൻ കൈകൾ കൊരുത്തവനേ..

എൻ ശ്വാസപൊരുൾത്തികവേ..
അണയാതെരിയുമൻപേ..
അലിവിൻ മധുകണങ്ങൾ
ചൊരിഞ്ഞിടുമെൻ നിറനിലാവേ..

അറിവിൻ തിരയിരമ്പും
ഉൾക്കരുത്തിൻ അലകടലേ..
അകമേ നിറയുക നീ
അനാദിയാം പരം പൊരുളേ...!!

No comments:

Post a Comment