Pages

7 September 2016

ഇനിയെത്ര..

പ്രതീക്ഷകളുടെ ഭാരം..
നടുക്കടലിൽ ഉപേക്ഷിച്ച്..
പ്രാർഥനകൾ കൊണ്ട്
നങ്കൂരം തീർത്ത്..‌
എന്റെ കപ്പൽത്തട്ടെന്നും
നിന്റെ ദിവ്യപ്രകാശം
വഴിതെളിക്കുന്ന ഋജുരേഖയിൽ..
എങ്കിലും..തുഴഞ്ഞു മുന്നേറാൻ
ഒരു കടൽ പിന്നെയും
മുന്നിൽ ബാക്കിയാവുന്നല്ലോ...
ഇനിയെത്ര നാൾ?
തീരമണയുവാൻ??!

No comments:

Post a Comment