Pages

15 February 2017

പാറാവ്

മോഷ്ടിക്കപ്പെടുമെന്ന വേവലാതിയില്ല..
ആത്മാവിന്റെ സ്വർണ്ണ ഖനികൾ പൂട്ടി വെച്ച ആകാശ വാതിലിന്റെ താക്കോൽ...,
നിന്റെ കൈകളിൽ സുരക്ഷിതമായതിനാൽ...!!
അർഹതയില്ലാത്തവരെ നീയവിടേക്ക് കടത്തി വിടുകയില്ലെന്ന് ഉറപ്പുള്ളതിനാൽ...
നിന്നെ ഖജനാവിന്റെ സൂക്ഷിപ്പുകാരനാക്കി..
ഞാൻ അപ്പൂപ്പൻ താടി പോലെ പാറി നടക്കുന്നു...!നീയെത്ര നല്ല സൂക്ഷിപ്പുകാരൻ!!!

No comments:

Post a Comment